തപ്പോ തപ്പോ പൊന്മണിച്ചെപ്പോ

തപ്പോ തപ്പോ പൊന്മണിച്ചെപ്പോ
താമരപ്പൂമൊട്ടോ
തപ്പിലരിപ്പൊടി കണ്ണാടി
തപ്പുകൊട്ടുണ്ണീ തപ്പു കൊട്ട്‌

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടത്‌
കൈയ്യിൽ വാങ്ങാൻ തപ്പു കൊട്ട്‌
പായസച്ചോറും പാലും കൂട്ടി
മാമം തിന്നാൻ വാ തുറക്ക്‌
ഒപ്പത്തിനൊപ്പം തപ്പടിച്ചീടുമ്പോൾ
അപ്പുവിൻ കൈയ്യിൽ കിലുക്കട്ട

കൊട്ടാം പുറത്തുണ്ണി തട്ടാമ്പുറത്തുണ്ണി
തോളത്തു ചാഞ്ചക്കം ചാഞ്ചാട്ടം
തന്നാനാ..തന്നാനാ... തോളത്തു
ചാഞ്ചക്കം ചാഞ്ചാട്ടം
കൊച്ചിളം പൂവുകൾ മുറ്റത്ത്‌ വെച്ചു
പിച്ചാ പിച്ചാ പിച്ചാ നട
ആട്ടവും പാട്ടും കൊട്ടും കുഴലും
അമ്പലക്കവിൽ അമ്മനകൊട തന്നാനാ തന്നാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thappo thappo ponmani