കിഴക്കൊന്നു തുടുത്താൽ
കിഴക്കൊന്നു തുടുത്താൽ ചിരിക്കാൻ തുടങ്ങും
കുരുക്കുത്തിക്കുടമുല്ലേ എന്റെ
കുരുക്കുത്തി കുടമുല്ലേ (2)
എല്ലാരും പറകിണ് പറകിണ്
എനിക്കും നിനക്കും കിറുക്കെന്ന് (2)
ചിങ്ങം പിറന്നാൽ പാടാൻ തുടങ്ങും
ചങ്ങാലിക്കിളിപ്പെണ്ണെ
ചങ്ങാലിക്കിളിപ്പെണ്ണേ (2)
എല്ലാരും ചിരിക്കണ് ചൊല്ലണൂ
കല്യാണപ്പെണ്ണിന്റെ കളിയെന്ന്
ലല്ലാല ലല്ലാല ലല്ലല്ല (കിഴക്കൊന്നു...)
പുലരാനേഴര രാവുള്ളപ്പോൾ
പൂക്കും പൂക്കുളമേ
പൂക്കും പൂക്കുളമേ (2)
താലം നിറയെ തങ്കപ്പവനോ
തളിരോ മലരോ തൂമഞ്ഞോ
ലല്ലാല ലല്ലാല ലല്ലാലല (കിഴക്കൊന്നു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kizhakkonnu thuduthal