സ്വർണ്ണത്തേരിലേറി

Primary tabs

സ്വർണത്തേരിലേറി നീ വന്നൂ ചൈത്ര യാമിനി
എന്നെപ്പോൽ നിൽക്കുന്നു വധുവായി നീ.....

സ്വർണത്തേരിലേറി നീ വന്നൂ ചൈത്ര യാമിനി
എന്നെപ്പോൽ നിൽക്കുന്നു വധുവായി നീ.....
മലരമ്പനേകുവാൻ സഖി നീ കൊരുത്തതും
മണിവർണ്ണനേകുവാൻ ഈ രാധ തീർത്തതും
വിരിയും വസന്ത വനിക കദംബ കലികസുഗന്ധ-
മൊഴുകുന്ന മാലകൾ.......
(സ്വർണത്തേരിലേറി..)

സഖി ജനമാവാൻ വന്നൂ ദേവനാരികൾ
മനസ്സിൻ സരസിൽ ഹംസപേടകൾ
മിഴിയിണ എഴുതാൻ രാഗ താര രാജികൾ
കളഭം ചൊരിയാൻ ഇന്ദു പാണികൾ
ഉണർന്നുവോ വിലാസ രംഗം
തുടിച്ചുവോ മനോ മൃദംഗം
നിന്നെ നിന്റെ മദനൻ ഉയിരിലണിയും
എന്നിൽ എന്റെ ഹരിയും അഴകിൽ അലിയും
(സ്വർണത്തേരിലേറി..)

മുകിലുകൾ പണിയും രാസോല്ലാസ മണ്ഡപം
അരികെ കുയിലിൻ സംഗീതോത്സവം
തളിരിലവങ്കം ...... കേളീ തർപ്പമായിടും..
സരസം തുടരും പ്രേമ സംഗമം
മനോരഥം ഒരുക്കി നമ്മേ
ക്ഷണിച്ചിടും പ്രിയങ്കരൻമാർ
സ്വപ്ന വീണ പകരുമമൃത് നുകരാൻ......
സ്വർഗ്ഗലോക നടയിൽ നടനമരുളാൻ
(സ്വർണത്തേരിലേറി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Swarnatherileri

Additional Info

Year: 
2012