സ്വർഗ്ഗത്തിൻ നന്ദനപ്പൂവനത്തിൽ

സ്വർഗ്ഗത്തിൻ നന്ദനപ്പൂവനത്തിൽ ഇന്നു
മദിരോത്സവമല്ലോ
ആ ഹഹഹാ മദിരോത്സവമല്ലോ
ഒഴുകും സംഗീതം വഴിയും സന്തോഷം
എങ്ങും മദനോത്സവം

സങ്കല്പം പൂപ്പന്തലൊരുക്കീ
സായാഹ്നം പൂമ്പട്ടു വിരിച്ചൂ
പൂന്തിങ്കൾ പൊൻ ദീപമായ്
മനസ്സാകെ മധുവിധു വേള
ഉയിരാകേ പൊന്നൂഞ്ഞാല
ഉല്ലാസമെല്ലാർക്കുമേ
അധരം നിറയെ മധുരം
ഹൃദയം നിറയെ ഗാനം
മിഴിയിൽ വിരിയും സ്വപ്നം (സ്വർഗ്ഗത്തിൻ..)

പനിനീർപ്പൂ പവിഴം വിതറി
ശലഭങ്ങൾ മണിവേണുവൂതി
ആനന്ദ പാനോത്സവം
ചുംബിക്കും താരുണ്യമിവിടെ
ചൂതാടും ശാലകളവിടെ
എങ്ങെങ്ങും ആഘോഷമേ
ഉയർന്നൂ നഗരം വാനിൽ
ഉരുമ്മീ സദനം മുകിലിൽ
മനുജൻ നിയതിയെ ജയിപ്പൂ (സ്വർഗ്ഗത്തിൻ..)

ആകാശം കൂടാരം തീർത്തു
താരങ്ങൾ മണിദീപം കൊളുത്തി
കല്യാണമിങ്ങാണല്ലോ
ഉലകാകെ ഉല്ലാസമേളം
ഹൃദയങ്ങൾ അനുരാഗലോലം
ഇന്നാണു മാരോത്സവം
ചന്ദ്രനിൽ പിറന്ന മനുജൻ
വസിക്കും ഭുവനം ഇതു താൻ
നവലോകമിങ്ങാണല്ലോ  (സ്വർഗ്ഗത്തിൻ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
swargathin nandanapoovanathil

Additional Info

അനുബന്ധവർത്തമാനം