സുമശരനുണരും യമുനാപുളിനം

സുമശരനുണരും യമുനാപുളിനം
സുരതസുഖാലസ വിജനം (2)
രാഗവതീ അനുരാഗവതീ (2)
രാസലീലാലോലേ രാധേ രാസലീലാലോലേ...(സുമശരനുണരും....)

പൂവുകൾ കടമ്പിൻ പൂവുകൾ
പൂത്തുലഞ്ഞു വിടർന്നു(2)
സാന്ദ്രഗന്ധമുണർന്നു യാമിനീ
യാമിനീ മന്ദഗാമിനീ മദാലസയായി വിളിക്കുന്നു
രതിരസഭരിതേ രതിരസരസികേ
രാസക്രീഡാലോലേ
ചകിതം മമ മാനസം വിവശം മമ ഹൃദയം..(സുമശരനുണരും....)

ഇതളുകൾ നിലാവിതളുകൾ
ഇറുന്നുലഞ്ഞു കൊഴിഞ്ഞു (2)
മന്ത്രമരന്ദമലിഞ്ഞു മോഹിനീ
മോഹിനീ പ്രിയ മോഹിനീ
മനോഹരിയായി വിളിക്കുന്നു
രതിരസരസികേ രതിരസഭരിതേ രാസക്രീഡാലോലേ
വിവശം മമ മാനസം ചകിതം മമ ഹൃദയം

(സുമശരനുണരും....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sumasaranunarum yamuna pulinam