ശ്രീരാഗം ഹരിരാഗം
ശ്രീരാഗം ഹരിരാഗം
കാതോർത്തു നിൽക്കുന്ന യാമം
ഈ രാഗം അനുരാഗം
ആത്മാവിൽ ശ്രുതി മീട്ടും പ്രേമം
പ്രിയരാധികേ അറിയുന്നുവോ നീയേ
മുകിൽവർണ്ണനേ തിരയുന്നുവോ നീയേ
അവനെന്റെ ഹൃദയേശ്വരൻ
(ശ്രീരാഗം)
അഴിവാതിൽ ചാരും നേരം
അരുതെന്നു ചൊല്ലും ഗീതം
നെഞ്ചു കടഞ്ഞതിൽ വെണ്ണയൊരുക്കും
മഞ്ജുള മണിവർണ്ണൻ
കൊഞ്ചും കിളികളെ നെഞ്ചിൽ വളർത്തും
സുന്ദര യദുബാലൻ
രതിസുഖമുരളികയൂതി മധുരമൊരലസതയരുളി
നഖമുന മേനിയിലൊഴുകി
പുളകിത ലഹരികളെഴുതി
നിശയുടെ മുടിയിഴ തഴുകിയൊരമ്പിളി നിഴലുകൾ പുണരുമൊരഴകിനു തണലാകൂ (ശ്രീരാഗം)
മതിയെന്നു ചൊല്ലാനാമോ
ഇനിയെന്നു കാണും തമ്മിൽ
മെയ്യിൽ നിറഞ്ഞുവിരിഞ്ഞൊരു പുളകം കയ്യിലൊതുക്കാമോ
നെഞ്ചിലലിഞ്ഞു കലർന്നൊരു മധുരം പഞ്ചമിയറിയില്ലേ
നിറയുമൊരരുണിമയോടെ സഖിയുടെ മിഴിയിതൾ വിടരാൻ
ഇരവിനു മുഴുമതിയരുളീ മധുരമൊരനുഭവലഹരി
പുതുമഴ നനയുമൊരനുഭവമിങ്ങനെ
രതിസുഖ നിശയുടെ ചിറകായീ
(ശ്രീരാഗം)