ചന്ദിരനാണോ മാനത്ത്

ചന്ദിരനാണോ മാനത്ത് എന്തിനു വന്നു താഴത്ത്
തുള്ളാട്ടം തുള്ളുന്നു നെയ്യാമ്പല്‍ പൂവ്
കണ്ണിലുറക്കം പോരാഞ്ഞോ
കന്നിനിലാവു പിണങ്ങീട്ടോ
വെള്ളാരം കുന്നിന്മേല്‍ കാവലിരിക്കുന്നു
പാല്‍ചോറും വേണ്ടെന്നോ
പായസവും വേണ്ടെന്നോ
പണ്ടേ നിന്നെ കണ്ടിട്ടിന്നൊരു പാവം പെണ്ണിനു മോഹം

തൈമാസമല്ലേ താഴത്തു പോരാന്‍
താമസമെന്തേ പൊന്നമ്പിളി    ഓ
വൈകല്ലേ പൊന്നേ പൊന്നോളം നിന്നെ
മോഹിച്ചോരെന്നേ കൈക്കൊള്ളുമോ
താഴമ്പൂവിന്‍ മെത്തപ്പായില്ലേ
പായിലിരിക്കാന്‍ ഞാനും പോരില്ലെ
കണ്ണേ നിന്നെ കാണുമ്പോളീ പെണ്ണീന്‍ നെഞ്ചില്‍ താളം   (ചന്ദിരനാണോ..)

കയ്യോടെ കയ്യും മെയ്യോടെ മെയ്യും
ഒന്നിച്ചു നെയ്യും പുന്നാരങ്ങള്‍..ഓ
ഉള്ളിന്റെ ഉള്ളില്‍ ആശിച്ചതെല്ലാം
കള്ളന്റെ മുന്നില്‍ പങ്കുവെയ്ക്കും
ആരും കാണാ ചന്തം കാണില്ലേ
നേരം പോയാല്‍ നാണം മാറില്ലേ
കണ്ണാ നിന്നെ കണ്ടലേതൊരു പെണ്ണും പെണ്ണായ് തീരും  (ചന്ദിരനാണോ ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandiranaano Maanathu

Additional Info

അനുബന്ധവർത്തമാനം