Jump to navigation
സൌപർണ്ണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ ജഗദംബികേ...... മൂകാംബികേ.....
സൌപർണ്ണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ പ്രാർഥനാ തീർഥമാടും എൻ മനം തേടും നിന്റെ പാദാരവിന്ദങ്ങളമ്മേ ജഗദംബികേ മൂകാംബികേ കരിമഷി പടരുമീ കൽ വിളക്കിൽ കനകാംഗുരമായ് വിരിയേണം നീ അന്തനാളമായ് തെളിയേണം
ആകാശമിരുളുന്നൊരപരാഹ്നമായ് ആരണ്യകങ്ങളിൽ കാലിടറി ആകാശമിരുളുന്നൊരപരാഹ്നമായ് ആരണ്യകങ്ങളിൽ കാലിടറി
കൈവല്യ ദായികേ സർവാർഥ സാധികേ അമ്മേ..സുര വന്ദിതേ സൌപർണ്ണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ
പ്രാർഥനാ തീർഥമാടും എൻ മനം തേടും നിന്റെ പാദാരവിന്ദങ്ങളമ്മേ ജഗദംബികേ മൂകാംബികേ
സ്വരദളം പൊഴിയുമീ മൺ വീണയിൽ താരസ്വരമായ് ഉണരേണം നീ താരാപഥങ്ങളിൽ നിറയേണം
ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായ് ഗഗനം മഹാ മൌന ഗേഹമായ് ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായ് ഗഗനം മഹാ മൌന ഗേഹമായ് നാദസ്വരൂപിണീ കാവ്യ വിനോദിനീ ദേവീ ...ഭുവനേശ്വരീ
സൌപർണ്ണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ പ്രാർഥനാ തീർഥമാടും എൻ മനം തേടും നിന്റെ പാദാരവിന്ദങ്ങളമ്മേ ജഗദംബികേ മൂകാംബികേ ജഗദംബികേ മൂകാംബികേ