മൺ ചെരാതുകൾ

റെഡി വൺ ടൂ ത്രീ ഫോർ
ആ..ആ..ആ...ആ..

ലലാ..ലാലാ.ലാ‍ലാ..

മൺചെരാതുകൾ ചൂടും മന്ദഹാസമായ് വിരിയും
ആദ്യതാരകൾ മൂളുമാർദ്ര ഗാനമായ് ഉണരും
സാന്ധ്യ മുകിലിൻ സ്വർണ്ണ ഞൊറികൾ
നീന്തി വരുമെൻ മൌന സംഗീതം
മൺചെരാതുകൾ ചൂടും മന്ദഹാസമായ് വിരിയും
ആദ്യതാരകൾ മൂളുമാർദ്ര ഗാനമായ് ഉണരും

ലാ..ലാ..ലാ..ലാ...ലാ..
ലാ.ലാ..ലാ..ലാ.ലാ..

ഇന്ദ്രചാപം വിണ്ണിലെഴുതും വർണ്ണകാവ്യം
അലിയുമിരുളിൻ തീരങ്ങളിൽ
പഴയ കഥകൾ ചിറകു തിരയും പവിഴരാവിൻ
ഹൃദയ സുരഭീയാമങ്ങളിൽ
ഒരു പൂവിന്നാത്മ ബാഷ്പമായ് ഒരു രാവിനേക താരമായ്
ചൊരിയുന്ന സാന്ത്വനങ്ങളായ്
അടരുന്ന തേൻ കണങ്ങളായ്
കാലം കൂടൊരുക്കും ഗാനം
മൺചെരാതുകൾ ചൂടും മന്ദഹാസമായ് വിരിയും
ആദ്യതാരകൾ മൂളുമാർദ്ര ഗാനമായ് ഉണരും

ല്ല..ല്ലല്ലാ..ലാ.ല്ലാ‍ാ
ലാല്ലാ.ല്ല്ലാ‍..ലാ..

കിളികളൊഴിയും ശിഖരമറിയും ഒരു നൊമ്പരം
ഇലകളടരും ശിശിരങ്ങളിൽ
സ്മൃതി വീചികൾ തഴുകിയണയും ഒരു തൂവലും
അമൃത നദി തൻ പുളിനങ്ങളിൽ
പിരിയാത്ത പിൻ നിലാവിലും
രാക്കാറ്റിനീറൻ മാറിലും നനവാർന്ന മണ്ണിൻ ചുണ്ടിലും
പൊടിയാത്ത കണ്ണുനീരിലും
കാലം കൂടൊരുക്കും ഗാനം
മൺചെരാതുകൾ ചൂടും മന്ദഹാസമായ് വിരിയും
ആദ്യതാരകൾ മൂളുമാർദ്ര ഗാനമായ് ഉണരും
സാന്ധ്യ മുകിലിൻ സ്വർണ്ണ ഞൊറികൾ
നീന്തി വരുമെൻ മൌന സംഗീതം
മൺചെരാതുകൾ ചൂടും മന്ദഹാസമായ് വിരിയും
ആദ്യതാരകൾ മൂളുമാർദ്ര ഗാനമായ് ഉണരും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Manchiraathukal choodum

Additional Info

അനുബന്ധവർത്തമാനം