സോപാനസംഗീത ലഹരിയിൽ

സോപാനസംഗീതലഹരിയില്‍ മുഴുകും
ഗോപുര തിരുനടയില്‍ (2)
അഗ്രേപശ്യാമി ചൊടികളിലുണരും
ഒരര്‍ച്ചനാപുഷ്പമായ് നില്‍പവളേ
നിന്റെ കേശാദിപാദ മനോഹരരൂ‍പം
കണ്ടു ഞാന്‍ നിര്‍വൃതി കൊണ്ടു (സോപാന...)

ആരുടെ നിഴലായ് കൂടെ വരാന്‍
ആരുടെ മുരളികയാവാന്‍ (2)
ആരുടെ മാറിലെ മാലേയക്കുളിരാവാന്‍
നിന്‍ തിരുമോഹം  മോഹം   (സോപാന....)

മഞ്ജുളാലിന്‍‌ കൊമ്പില്‍ കിളികള്‍
മംഗളമൊഴികള്‍ പാടീ (2‍‌)
ധീരസമീരേ യമുനാ തീരേ
ആരോ പാടുവതാരോ  ദൂരെ  (സോപാന...)

 

-----------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sopanasangeetha lahariyil

Additional Info

അനുബന്ധവർത്തമാനം