ജന്മാന്തരങ്ങളേ മൃത്യുഞ്ജയം

വിരുത്തം:


തിരുനടവാതിൽ തുറന്നുഷഃശ്രീ പോലെ
ഒരു മൗനമന്ദസ്മിതവുമായ്
കുളി കഴിഞ്ഞീറൻ ചുരുൾമുടിയിൽ കൃഷ്ണ-
തുളസീദളം ചാർത്തി നില്പതാരോ
ജന്മങ്ങൾ തൻ യുഗവീഥികൾ പിന്നിട്ട്
കണ്ണനെ തേടുന്ന രാധികയോ?
കണ്ണനെ തേടുന്ന രാധികയോ?

പാട്ട്:

ജന്മാന്തരങ്ങളേ മൃത്യുജ്ഞയം കൊ-
ണ്ടുണർത്തുന്ന സർഗ്ഗപ്രഭാവമേ വന്ദനം
അമ്മേ ജഗൽ പ്രാണരൂപിണീ മാനസ-
ക്ഷേത്രവിഹാരിണീ വന്ദനം (ജന്മാന്തരങ്ങളേ..)


സ്വന്തമെന്നുള്ളോരഹന്തകൾ തീണ്ടാത്തൊ-
രാദിത്യബിംബമായ് മാറുവതെന്നു ഞാൻ?
പാടുന്നതെല്ലാം സഹസ്രനാമാർച്ചനാ-
മന്ത്രമായ് മാറുവതെന്നിനി അംബികേ?
കർമ്മങ്ങൾ പൂജാഫലങ്ങളായ് മാറുവാൻ
എന്നിനി എൻ മനം സമ്പൂർണ്ണമായിടും? (ജന്മാന്തരങ്ങളേ...)

ജീവധർമ്മങ്ങളെ അവിടുത്തെ മായാ-
മഹേന്ദ്രജാലങ്ങളായ് കാണുന്നതെന്നു ഞാൻ
കേൾക്കുമീ നാദങ്ങൾ തൃപ്പാദമിളകുന്ന
മഞ്ജീരശിഞ്ജിതമാകുന്നതെന്നിനി?
നിദ്രയിൽപ്പോലുമെൻ ചിന്താതരംഗ-
ങ്ങളമ്മേ മഹാധ്യാനമാകുന്നതെന്നിനി? (ജന്മാന്തരങ്ങളേ...)

------------------------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Janmantharangale

Additional Info

അനുബന്ധവർത്തമാനം