പൊന്നും പൂപ്പട പൊലിയോ

പൊന്നും പൂപ്പട പൊലിയോ
ചിങ്ങപ്പൂ പൊലിയോ
ചെമ്പഴുക്കാ തുളസിവെറ്റിലേം പൊലിയോ
കൊക്കുരുമ്മിയിണക്കിളി
കൊക്കിലെത്തേൻ പൊലിയോ
ഒത്തു പാടീ നൃത്തമാടീ പൊലിയോ ( പൊന്നും....)

തിരുമുറ്റം നിറയേ കനകപ്പൂമഴയായീ
പുലരിപ്പൊന്നുരുകി
അരളിപ്പൂങ്കുലയായീ
ഇണയായി കുറുകുന്ന  വെൺപ്രാക്കളുണര്
ഇടനെഞ്ചിൽ കുടമൂതി സ്വപ്നങ്ങളുണര്
ഒരു വൃന്ദാവനമാണീ ചെറുമുറ്റം
നിങ്ങൾ പാടുമ്പോൾ (പൊന്നും..)

ഇവിടെ പൂവിതറും ഇരു കുഞ്ഞിക്കഴൽ നാളേ
ചിരി പെയ്യും ഇവിടെ മണി തുള്ളും കാൽത്താളം
ഇരവെല്ലാം പകലാക്കും പാൽത്തിങ്കൾപ്പിറ പോൽ
അഴലെല്ലാം അമൃതാക്കാൻ ആരാരോ അരികിൽ
വരിയൊന്നായ് പൊരുളൊന്നായ്
ഇവിടെന്നും നിങ്ങൾ പാടേണം (പൊന്നും..)

--------------------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnum pooppada poliyo

Additional Info

അനുബന്ധവർത്തമാനം