സ്നേഹിക്കാനൊരു പെണ്ണുണ്ടെങ്കിൽ
സ്നേഹിക്കാനൊരു പെണ്ണുണ്ടെങ്കിൽ
സ്വർഗ്ഗമെന്തിനു വേറെ
അവളുടെ സ്നേഹം പാവനമെങ്കിൽ
അമ്പലമെന്തിനു വേറെ (സ്നേഹിക്കാനൊ..)
പ്രണയമെന്നാൽ മാനസഖനിയിലെ
കനകമല്ലേ തോഴീ (2)
ഏഴയാം എന്നെയിന്നു നീ
പ്രേമസമ്പന്നനാക്കി പ്രേമസമ്പന്നനാക്കി
ആഹഹാ..ഹാ..ആ (സ്നേഹിക്കാനൊ..)
കരുണയെന്നാലീശ്വരനെഴുതിയ
കവിതയല്ലേ ദേവീ (2)
കഠിനമാമെൻ ഹൃദയവും നീ
കാവ്യസമ്പുഷ്ടമാക്കീ കാവ്യസമ്പുഷ്ടമാക്കീ
ആഹഹാ..ഹാ..ആ (സ്നേഹിക്കാനൊ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Snehikkaanoru Pennundenkil
Additional Info
ഗാനശാഖ: