ആരാരോ തേച്ചു മിനുക്കിയ
ആരാരോ തേച്ചു മിനുക്കിയ
ആകാശക്കണ്ണാടി
പുലരിപ്പെണ്ണിൻ മുഖം നോക്കി
പൊൻ കണി പൂ ചൂടി (ആരാരോ..)
പുല്ലാങ്കുഴലു വിളിച്ചു നടക്കണ
പൂങ്കുയിലേ വായാടീ
പൂത്തു തളിർത്തതറിഞ്ഞോ നീ
പൂങ്കരളിൻ പൂവാടി പൂവാടി (ആരാരോ..)
മന്ദാരത്തിൻ പുതുമലരേന്തി
മഞ്ഞലയിൽ നീരാടി
മാമയിലാടും കുന്നിൻ ചെരുവിൽ
മാരന്റെ തേരോടി തേരോടി (ആരാരോ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aararo thechu minukkiya
Additional Info
ഗാനശാഖ: