സ്നേഹദ്വീപിലെ

അനാഥമാം

നോവും ആനന്ദമേ

അനന്തമായ്

നീളും അൻപേ....

 

തമ്മിൽ നീറി നാം

നീറ്റലായി നാം

പോകാത്ത യാത്ര നാം

എങ്ങുമെത്താ റോഡ് നാം..

 

സ്നേഹദ്വീപിലെ

പേക്കിനാ റാന്തലീയൽ നാം...

നൂഹിൻ പേടകം

ഏറിടാ പ്രാവുകൾ

നാമേ...

 

 

ഈ രാവിനായ് മാത്രമായ്

നിശാഗന്ധി പൂവിട്ട പോൽ

നാളേക്കു കേൾക്കാൻ വെറും

വിഷാദങ്ങൾ പാടുന്ന പോൽ  

 

ഈ വിജനത തൻ

റോഡാകെയും

ചിന്നുന്നു രാത്താരകൾ

സൂര്യനിൽ വീണെന്നും

ചാവുന്നീ പാതിരാ...

 

ഈ....

 

സ്നേഹദ്വീപിലെ

പേക്കിനാ റാന്തലീയൽ നാം...

നൂഹിൻ പേടകം

ഏറിടാ പ്രാവുകൾ

നാമേ...

 

സ്നേഹദ്വീപിലെ

പേക്കിനാ റാന്തലീയൽ നാം...

നൂഹിൻ പേടകം

ഏറിടാ പ്രാവുകൾ

നാമേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Snehadweepile

Additional Info

Year: 
2022

അനുബന്ധവർത്തമാനം