മാനിനീ മനസ്വിനീ

മാനിനീ മനസ്വിനീ ...
മൃദുലമായ് എന്തിനായ് മധുരമേകുന്നു നീ ജീവനിൽ
ഹൃദയമേ നെഞ്ചിൽ ഇടം തന്നതാരേ

അരികാരോ അരികില്ലേ മനമാരോ മതിയില്ലേ
അറിയില്ലാക്കിനാപ്പോലവേ
ഋതുകാലം കൊഴിയുന്നേ പൊഴിയാതീ ഇതൾ ചാരെയായീ

അധരങ്ങൾ പറയുന്നേ അകലാതേ കുരലേ കാതലേ നീ
നുരയില്ലാ തിര മെല്ലെ കര തേടി ഉയിരൊന്നായി
ചേരാനായ് വാ തീരമേ

തീരെ തീരാതെ തീരാതീ താപങ്ങൾ
പോരാതെ പോരാതെ നേരങ്ങൾ
തുഴയുന്നുണ്ട് വീശുന്ന 
കാറ്റിന്റെ ദിശ നോക്കിയേ

ഇതാത്മാവു മൂളുന്ന ധൂമങ്ങൾ
ഇഴ തുന്നുന്ന അനുരാഗ തീരങ്ങൾ
ഇരു മേഘങ്ങൾ ഇണ ചേരും 
ഇരവിന്റെ പദയാത്രയേ

മാറിൽ ചായുന്നതാരോ ... കാതിൽ പാടുന്നതാരോ ...
മടി ചേർന്നിന്നു പ്രാണന്റെ കൂടൊന്നു കൂട്ടുന്നതോ

ഈ രൂപങ്ങളേതോ മനയാനങ്ങൾ പോകേ
ഇരുൾ യാമങ്ങൾ വാനങ്ങൾ താണ്ടുന്ന താരങ്ങളേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Maanini Manaswini

Additional Info

അനുബന്ധവർത്തമാനം