ശുഭമംഗളോദയം
Music:
Lyricist:
Singer:
Film/album:
ശുഭമംഗളോദയം അണിഞ്ഞൊരുങ്ങി
ശുക്രദശായോഗം അതിൽ തുടങ്ങി(2)
അഭിനിവേശങ്ങളിൽ ആയിരം പൗർണ്ണമി തൻ (2)
പുഷ്പോത്സവത്തേരിറങ്ങി വന്നു...
(ശുഭമംഗളോദയം..)
സുകൃതോദയത്തിലെ രാഗഭാവം
സുഖദമാം ഊഷ്മള പ്രേമരാഗം
ആദ്യ ഹർഷോത്സവത്തിൻ ഹൃദ്സ്പന്ദനം
ആത്മഭാവങ്ങൾതൻ പരിരംഭണം
(ശുഭമംഗളോദയം..)
സ്വർണ്ണത്തിന്നു സുഗന്ധം പോലെ നമ്മിൽ
എന്നെന്നും നിലനില്ക്കുമീ സൗഭഗം
ഋതുഭംഗികൾ നമ്മെ അനുഗ്രഹിക്കും
അതു കണ്ട് ദേവകൾ പൂ ചൊരിയും
(ശുഭമംഗളോദയം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Shubhamangalodayam
Additional Info
ഗാനശാഖ: