വയനാടിൻ മാനം കാത്തിടും
Music:
Lyricist:
Singer:
Film/album:
വയനാടിൻ മാനം കാത്തിടും അങ്കച്ചേകവനോ
ഇവൻ വഴിതെറ്റി കറങ്ങി നടക്കണ
നാടൻ സായിപ്പോ കുട്ടിസായിപ്പോ..
അമ്പമ്പോ ചേലിൽ നിക്കണ പുലിപോലാണല്ലോ
ആളൊരു പുലിവാലാണല്ലോ (2)
അയ്യയ്യേ ഈ കളിയും ചിരിയും അപകടമാണല്ലോ
ആളൊരു അപകടമാണല്ലോ..
വയനാടിൻ മാനം കാത്തിടും അങ്കച്ചേകവനോ
ഇവൻ വഴിതെറ്റി കറങ്ങി നടക്കണ
നാടൻസായിപ്പോ കുട്ടിസായിപ്പോ
നോട്ടത്തിൽ ഒരേനക്കേടിന്റെ ലക്ഷണമുണ്ടല്ലോ
ഏതോ ലക്ഷണമുണ്ടല്ലോ..
കൂട്ടത്തിൽ മാനക്കേടിന് യോഗവുമുണ്ടല്ലോ
ഇഷ്ടന് യോഗവുമുണ്ടല്ലോ (2)
ഹേഹെ നിൻ പട്ടണലീലകൾ ഇവിടെ എടുക്കല്ലേ
ഇവിടെ എടുക്കല്ലേ..
ഈ കാന്താരിപ്പെണ്ണിൻ നേരെ വേലയിറക്കല്ലേ
ഇനി വേലയിറക്കല്ലേ
വയനാടിൻ മാനം കാത്തിടും അങ്കച്ചേകവനോ
ഇവൻ വഴിതെറ്റി കറങ്ങി നടക്കണ
നാടൻ സായിപ്പോ കുട്ടിസായിപ്പോ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
vayanadin manam kathidum