ശോകമൂകം

ഏതോ കഥപോലെ ഒഴുകുന്ന കാലം
കടലായി പൊതിയുന്നുവോ
കര കാണാതെ നീന്തുന്ന പ്രായം

താരമിഴിയേ നിന്റെ പിറകേ
ഞാനലഞ്ഞു ശോകമൂകം ഹേയ്
ശ്വാസഗതിയേ ഏതുവഴിയേ
നീ പിരിഞ്ഞു പോയി വല്ലാതേ

നഗരമിതൊരുങ്ങി നിന്നേ
വഴിയറിയുകില്ലേ
പറയുവാനകമേയുണ്ടേ
വരിയറിയുകില്ലേ

Damn അഴകീ ഓ
Dream അഴകീ
Dark കളറിൽ Fantasy നീ

ഡ്രാക്കുള ഞാൻ ഡാകിനി നീ
മനമുരുകീ ദിനമുരുകീ

പറയുവാനകമേയുണ്ടേ
വരിയറിയുകില്ലേ
തലവര പകുതി മാഞ്ഞേ
വിധിയറിയുകില്ലേ

ഏതോ കഥപോലെ ഒഴുകുന്ന കാലം
കടലായി പൊതിയുന്നുവോ
കര കാണാതെ നീന്തുന്ന പ്രായം

താരമിഴിയേ നിന്റെ പിറകേ
ഞാനലഞ്ഞു ശോകമൂകം ഹേയ്
ശ്വാസഗതിയേ ഏതുവഴിയേ
നീ പിരിഞ്ഞു പോയി വല്ലാതേ

ശോകമൂകം ... ശോകമൂകം ...
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shokamookam