ശരിയേത് തെറ്റേത് (M)
ശരിയേത് തെറ്റേതീ വഴിയിൽ നിജമേത് നിഴലേതീ ഇരുളിൽ (2) അകലെയായ് നിന്യായമികേതം അരികിലായനിൻ അഭിനയരംഗം.. തിരഞ്ഞു തിരഞ്ഞു കുഴഞ്ഞു നിൻവഴിയിൽ എവിടെ നീ...(ശരിയേത്)
മിഴിയലയും വഴിയിൽ മനമൊഴുകീടാമോ മധുരിമ കവിയുന്നു നിന്റെ സ്വപ്ന ഗാഥയിൽ...(മിഴിയലയും)
അതു വിഷമയമാ മധുരമെന്നതറിയൂ മലരു വിരിയും കള്ളിമുള്ളിൽ നവ വസന്തം കാവ്യമെഴുതുമോ...(ശരിയേത്)
കനവിൽ കേട്ട വരികൾ നിനവിൽ പാടിടാമോ.. അതിരുകലുന്നു നിന്റെ പ്രേമ വീഥിയിൽ...(കനവിൽ)
അതു ദുരിത ഭരം വ്യഥകൾ പാതയറിയൂ നിറങ്ങൾ മിന്നും വർണ്ണതാളിൽ മധു നുകരാൻ ശലഭമെത്തുമോ..(ശരിയേത്)