ശാപമോ ഈ ഭവനം വാഴുന്നു
ശാപമോ ഈ ഭവനം വാഴുന്നൂ
ദീപമോ ഇവിടെ പൊലിയുന്നു
ഒന്നായ് കഴിഞ്ഞ സോദരർ തമ്മിൽ പൊരുതും നേരം
തമ്മിൽ പൊരുതും നേരം
ഇന്നും ഒരു ശരശയ്യയിൽ
സ്നേഹം അടിയുന്നു വേദനയിൽ (2)
മുറിവിൽ മുറിവേറ്റ മാനസം
തേങ്ങുന്നതാരിങ്ങു കേൾക്കുവാൻ
ദേവാലയം പോലുള്ളൊരീ വീടിന്നു ഭ്രാന്താലയം (ശാപമോ..)
പണ്ടോ ഒരു ഉയിരായിരുന്നു
ഇന്നോ അകലുന്നു പകകളുമായ്(2)
അഴലിൽ അഴലുമായ് ജീവിതം പുലരുന്നതാരിന്നു കാണുവാൻ
ദേവാലയം പോലുള്ളൊരീ വീടിന്നു ഭ്രാന്താലയം (ശാപമോ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Shapamo ee bhavanam vazhunnu
Additional Info
ഗാനശാഖ: