അമൃതും കുളിരും കോരി

 

അമൃതും കുളിരും കോരി
അവനിയിലണയും യാമം
പറഞ്ഞാലും തീരാത്ത കഥകളുമായി
ഹൃദയങ്ങളൊരുമിക്കും യാമം
യാമം മദന യാമം (അമൃതും...)

മണിവില്ലൊടിഞ്ഞൊരു ത്രേതാ രജനിയിതാ
മുരളികൾ പാടിയ ദ്വാപരനിശയുമിതാ
മിഥിലാപുരിയിലെ രാത്രി ഇത്
വൃന്ദാവനത്തിലെ രാത്രി 
വൃന്ദാവനത്തിലെ രാത്രി  (അമൃതും...)

സുരഭിലമാകുമീ മാദകമലർവിരിയിൽ
പല ജന്മങ്ങൾ ഒന്നാകും വേള
ശാകുന്തളത്തിലെ രാത്രി ഇതു
നളചരിതത്തിലെ രാത്രി
നളചരിതത്തിലെ രാത്രി  (അമൃതും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Amruthum kulirum kori

Additional Info

അനുബന്ധവർത്തമാനം