ഓരോ താഴ്വാരവും
ഓരോ താഴ്വാരവും താരണിഞ്ഞ കാലം
ഓരോ ആത്മാവിലും തേൻ നിറഞ്ഞ കാലം
അരുണിമ ചാർത്തി ഗിരിനിര തോറും നാം
പൊന്നിൻ സുമങ്ങളാലേ ഒരു കൂടു കൂട്ടി നാം (ഓരോ...)
മനോഹരീ കിനാവിലെ എതോ ഒരു തീരം
ഇതാ ഇതാ മനസ്സിലെ ഏതോ ഒരു വർണ്ണം
എന്റെ സ്വന്തം നീയെന്നും എന്റെ സ്വപ്നം നീയെന്നും
ഇനിയൊരു വരം തരാൻ വരൂ നീ (ഓരോ..)
സരോവരം തലോടിടും കാറ്റിൻ കുളിർ കൈകൾ
മനോരഥം തെളിച്ചിടും എന്നെ നിൻ കൈകൾ
എന്റെ മോഹം നീയായി എന്റെ ഭാവം നീയായി
പരസ്പരം ഒതുങ്ങുവാൻ വരൂ നീ (ഓരോ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oro thazhvaravum
Additional Info
ഗാനശാഖ: