സങ്കല്‍പ്പത്തിന്‍ സ്വര്‍ണ്ണമരം

സങ്കല്‍പ്പത്തിന്‍ സ്വര്‍ണ്ണമരം പൂവണിഞ്ഞു സങ്കല്‍പ്പത്തിന്‍ സ്വര്‍ണ്ണമരം പൂവണിഞ്ഞു നമ്മള്‍ സംഗീതപ്പക്ഷികളായ് വാനിലുയര്‍ന്നു ആശകള്‍തന്‍ വഴിയില്‍ അനുരാഗത്തേരിൽ ആശകള്‍തന്‍ വഴിയില്‍ അനുരാഗത്തേരിൽ അണയുകയായ്‌ അണയുകയായ്‌ രാജകുമാരന്‍ സങ്കല്‍പ്പത്തിന്‍ സ്വര്‍ണ്ണമരം പൂവണിഞ്ഞു നമ്മള്‍ സംഗീതപ്പക്ഷികളായ് വാനിലുയര്‍ന്നു ആലവട്ടംവീശും മേഘങ്ങള്‍ വെഞ്ചാമരംവീശും ആലവട്ടംവീശും മേഘങ്ങള്‍ വെഞ്ചാമരംവീശും ആലോല കുരുവികള്‍ കുരവയിടും എന്റെ സ്വപ്നവും നിന്റെ സ്വപ്നവും താലപ്പൊലിയെടുക്കും...ആ.... സങ്കല്‍പ്പത്തിന്‍ സ്വര്‍ണ്ണമരം പൂവണിഞ്ഞു നമ്മള്‍ സംഗീതപ്പക്ഷികളായ് വാനിലുയര്‍ന്നു അച്ഛനെപ്പോലാകും അമ്മയ്ക്കവന്‍ നിത്യ സ്വര്‍ഗ്ഗമാകും അജ്ഞാത രാഗങ്ങള്‍ മനസ്സു മീട്ടും എന്റെ നന്മയും നിന്റെ നന്മയും തങ്കം കൊയ്തെടുക്കും...ആ.... സങ്കല്‍പ്പത്തിന്‍ സ്വര്‍ണ്ണമരം പൂവണിഞ്ഞു നമ്മള്‍ സംഗീതപ്പക്ഷികളായ് വാനിലുയര്‍ന്നു ആശകള്‍തന്‍ വഴിയില്‍ അനുരാഗത്തേരിൽ അണയുകയായ്‌ അണയുകയായ്‌ രാജകുമാരന്‍ സങ്കല്‍പ്പത്തിന്‍ സ്വര്‍ണ്ണമരം പൂവണിഞ്ഞു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sankalpathin swarnamaram