സന്ധ്യയിൽ

സന്ധ്യയിൽ...
സിന്ദൂരച്ചിറകിൽ പകൽക്കിളി പറക്കുമീ കടൽക്കരയിൽ നീ വന്നു....നീ വന്നു.... സന്ധ്യയിൽ...സിന്ദൂരച്ചിറകിൽ
പകൽക്കിളി പറക്കുമീ കടൽക്കരയിൽ

നീ വന്നു....നീ വന്നു....

(സന്ധ്യയിൽ......)

 

അനുഭൂതി ഉണരുന്ന നിമിഷങ്ങളിൽ അനുരാഗവതിയായ് നീ മറഞ്ഞു നിന്നൂ... (അനുഭൂതി....)

ഒരു വീണക്കമ്പിയിൽ വിരൽ തഴുകി

ഒരു വീണക്കമ്പിയിൽ വിരൽ തഴുകി എന്റെ ഹൃദയസംഗീതത്തിൽ നീ മുഴുകി.. (സന്ധ്യയിൽ.......)

 

മകരമഞ്ഞുറങ്ങുന്ന രാവുകളിൽ മാമ്പൂക്കൾ വിരിയുന്ന യാമങ്ങളിൽ.(മകരമഞ്ഞുറങ്ങുന്ന....)

മമസഖി നിന്നെ ഞാൻ വിളിച്ചുണർത്തും..(മമസഖി)

നിന്റെ മനസ്സിലെ മകരന്ദം കവർന്നെടുക്കും......

സന്ധ്യയിൽ...സിന്ദൂരച്ചിറകിൽ പകൽക്കിളി പറക്കുമീ കടൽക്കരയിൽ നീ വന്നു....

നീ വന്നു....( സന്ധ്യയിൽ......)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sandhyayil

Additional Info

Year: 
1987

അനുബന്ധവർത്തമാനം