ഏതോ കഥയുടെ കാവ്യം

ഏതോ കഥയുടെ കാവ്യം...
ഏതോ പുഴയുടെ തീരം...

ഒരു നാടൻ പെൺകൊടി...

കതിർ കാണാ പൈങ്കിളി..

(ഒരു നാടൻ )

കളിയാടാൻ പോയൊരു കഥയും കവിതയും...

ഒഴുകും പുഴയുടെ തീരം...

ഏതോ കഥയുടെ കാവ്യം...

 

ഇളവെയിൽ കുളിക്കുന്ന പുഴക്കടവിൽ ഇളമാൻ മേയുന്ന പുഴക്കരയിൽ (ഇളവെയിൽ....)

കാലത്തും അന്തിക്കും.. ഈണത്തിൽ പാടുന്ന..(കാലത്തും)

മാടത്തക്കിളിയായ് ഞാനണഞ്ഞൂ....

ഓ...ഓ...ആ..ആ...

ഏതോ കഥയുടെ കാവ്യം...

ഏതോ പുഴയുടെ തീരം...

 

വനമുല്ല വിരിക്കുന്ന മലർപ്പന്തലിൽ നിനക്കായ് മാത്രം ഞാൻ ഒരുങ്ങി നില്പു (വനമുല്ല....)

നാണത്തിൽ മുങ്ങുമെന്നെ വാരിപ്പുണരുവാൻ നാളത്തെ പുലരിയിൽ വരുമല്ലോ....നീ....

ഓ...ഓ...ഓ...

(ഏതോ കഥയുടെ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Etho kadhayude kavyam

Additional Info

Year: 
1987

അനുബന്ധവർത്തമാനം