സംശയം

കാലമോ ഭൂലോകമോ ഏത് പിറന്നാദ്യം
സംശയം
ഈ ശങ്കയോ ആശങ്കയോ മണ്ട പുകച്ചാദ്യം
സംശയം
വെറുതെയിരികണ മസ്തിഷ്കം
ചെറുങ്ങനെ തോന്നണ തന്നിഷ്ടം
വലുതായ് മാറിയ വിഡ്ഡിത്തം
പലവിധ വിമ്മിഷ്ടം

ജീവിതമെന്നൊരു നെട്ടോട്ടം
കണ്ടാലെന്തൊരു തോന്ന്യാസം
താളം തെറ്റണ വിശ്വാസം
വേണം ആശ്വാസം

താന്നനാനേ താന്നനാനേ
താന്നനാനന താന്നനനാനേ
താന്നനാനേ താന്നനാനേ
താന്നനാനന താന്നനനാനേ

ദൈവമെന്നത് നേരോ പൊയ്ക്കഥയോ
ഈ ചങ്ങായിയെന്നത് ചങ്കോ ചങ്ങലയോ
ഉള്ളിൽ വരും പിന്നെ ഉന്തിത്തള്ളും
പമ്പരംപോൽ പാടെ ചുറ്റിയ്ക്കും
ഓ ...
മിന്നുന്നതെല്ലാം പൊന്നല്ലെടോ
പണ്ടുതൊട്ടേ കേട്ട ചൊല്ലല്ലേ

താന്നനാനേ താന്നനാനേ
താന്നനാനന താന്നനനനേ
താന്നനാനേ താന്നനാനേ
താന്നനാനന താന്നനനനേ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Samshayam

Additional Info

അനുബന്ധവർത്തമാനം