ശാന്തസുന്ദരസാന്ധ്യരാഗമിതൊരു

 

 

ശാന്തസുന്ദരസാന്ധ്യരാഗമി
തൊരു മുളം കുഴൽ മൂളീ
കദളീവനക്കിളിയോ
അതു കേട്ടു മൂളുന്നൂ പൂക്കടമ്പിനെ
തഴുകിയ കുളിർകാറ്റോ കാറ്റോ
വെറുമേതോ കനവോ (ശാന്ത..)

മധുമാസം മന്ദഹസിക്കും
മണ്ണിൻ മഞ്ജുമലർക്കാവിനുള്ളിൽ
പുള്ളിക്കുയിൽ പാടുന്നൊരു
മുല്ലക്കുടിൽ ചൂടീ നിറമാലകൾ
വന്നൂ മധുമാസം നമുക്കും
വന്നൂ സഖീ വസന്തപഞ്ചമി
വസുധയോ നറുനിലാപ്പാലാഴിയായ് (ശാന്ത...)

അളിവേണിച്ചാർത്തണിയുമ്പോൾ
അല്ലിമുല്ലപ്പൂക്കൾ വീണുതിർന്നൂ
തങ്കത്തള പാടുന്നൊരു
മന്ത്രധ്വനിമേളം പുഴയോളമായ്
വിണ്ണിൻ പടവേറിയിറങ്ങും
സന്ധ്യേ വരൂ നീയെന്റെ കാമിനീ
പ്രിയസഖി ക്ഷണികമോ ഈ സംഗമം (ശാന്ത..)

----------------------------------------------------------------

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Saanthasundarasaandhyaraagamithoru

Additional Info

അനുബന്ധവർത്തമാനം