സോപാനം തന്നിൽ
സോപാനം തന്നിൽ ശ്രീരാഗം പാടുവാനായ് വന്നു
ശ്രീപാദം കണ്ടു കൈകൂപ്പി പാടുവാനായ് വന്നു
നിൻ വീണാനാദം കേൾക്കാനായ് വന്നു
നിൻപാദരേണു നെറുകിൽ ചാർത്താൻ
സോപാനം തന്നിൽ ശ്രീരാഗം പാടുവാനായ് വന്നു
ശ്രീപാദം കണ്ടു കൈകൂപ്പി പാടുവാനായ് വന്നു
രാഗങ്ങൾ ദേവി നിന്നോമൽ ഹംസങ്ങൾ
വിണ്ണാറിൽ നീന്തും നിൻ കിളിഹംസങ്ങൾ
ആ....
താളങ്ങൾ ദേവീ നിൻ പൊൽപാദങ്ങൾ
താലോലിച്ചീടുന്നു പൊന്നോളങ്ങൾ
സോപാനം തന്നിൽ ശ്രീരാഗം പാടുവാനായ് വന്നു
നിൻ വീണാനാദം ആത്മാവിന്നാനന്ദം
മന്ദാരദാരുക്കൾ പൂക്കൾ ചൂടുന്നു
ആ....
എന്നെയും നിൻ വീണക്കമ്പിയാക്കു
നിൻ രാഗഗംഗതൻ ബിന്ദുവാക്കൂ