ഋതുകന്യകളേ

ഋതുകന്യകളേ - ഋതുകന്യകളേ ഒരുകുറി കൂടിയെന്‍ മതിലകം അലങ്കരിക്കൂ മധുശലഭങ്ങളായ് പറന്നു വരൂ മധുരസ്മരണകളേ (ഋതുകന്യകളേ..) സുവര്ണ്ണമുഖികള്‍ സൂര്യകാന്തികള്‍ ഇവിടെ പുഞ്ചിരിച്ചു നിന്നു അവരുടെ സഖിയായ് ഹൃദയേശ്വരിയായ് നവവധുവായവള്‍ കടന്നു വന്നു-ഒരു നറുമലരായവള്‍ ചിരിച്ചു നിന്നൂ അവള്‍ ചിരിച്ചു നിന്നൂ (ഋതുകന്യകളേ..) വിടര്‍ന്ന പൂക്കള്‍ യാത്ര പറഞ്ഞു ഇവിടെ വിളക്കുകള്‍ അണഞ്ഞു പിറകോട്ടൊഴുകാന്‍ അറിയാത്ത കാലത്തിന്‍ തിരയടി മാത്രം മുഴങ്ങുന്നു - എത്ര ഹൃദയങ്ങള്‍ അതില്‍ വീണു പിടയുന്നൂ വീണു പിടയുന്നൂ (ഋതുകന്യകളേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
rithukanyakale

Additional Info

അനുബന്ധവർത്തമാനം