കല്യാണരാവിലെൻ പെണ്ണിന്റെ

കല്യാണരാവിലെൻ പെണ്ണിന്റെ വീട്ടിൽ
കള്ളൻ കടന്നയ്യോ -അയ്യോ
കള്ളൻ കടന്നയ്യോ
കള്ളനെടുത്തതു കാശല്ലാ
കള്ളനെടുത്തത് പണമല്ലാ ങ്ങേ..
കള്ളനെടുത്തത് കാശല്ല പണമല്ല
അമ്മായിയമ്മേടെ....
എന്തോന്നാടാ നിന്റെ അമ്മായിയമ്മേടെ
അമ്മായിയമ്മേടെ സ്വർണ്ണപ്പല്ല് - എന്റെ
അമ്മായിയമ്മേടെ സ്വർണ്ണപ്പല്ല്
(കല്യാണ...)

വായാടിയാകുമെൻ അമ്മായി പിറ്റേന്ന്
വായ തുറന്നില്ല - തെല്ലും വായ തുറന്നില്ല
അമ്മായിയപ്പനും വീട്ടിലെ കൂട്ടർക്കും
അമ്പമ്പോ വല്ലാത്ത സന്തോഷം
(കല്യാണ...)

കള്ളനാപ്പല്ലുമായ് ചന്തയിൽ ചെന്നപ്പോൾ
പല്ലിന്റകത്തൊരു വിഷസഞ്ചി - വിഷസഞ്ചീ..
കാലത്തേ തന്നെ കളവുകുറ്റത്തിനു
പോലീസവനെ പിടികൂടി - പിടികൂടി
(കല്യാണ...)

ആരോടും മിണ്ടാതെൻ അമ്മായിയപ്പനാ
ചോരനു നൽകീ സമ്മാനം
കേസ്സു വാദിക്കുവാൻ വക്കീലിനേകുവാൻ
ഫീസിനു വേണ്ടി തുക നൽകീ - തുക നൽകീ
(കല്യാണ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalyanaraavilen

Additional Info

അനുബന്ധവർത്തമാനം