രാഗതുന്ദിലനീലനേത്രത്താൽ

രാഗതുന്ദിലനീലനേത്രത്താല്‍
രാജകുമാരീ നീ ബന്ധിച്ചു
എന്നെ ബന്ധിച്ചു
മാരബാണങ്ങള്‍ എയ്തു ഞാനെന്റെ
മാനസചോരനെ ശിക്ഷിച്ചു
ഇന്നു ശിക്ഷിച്ചു (രാഗതുന്ദില..)

പിന്നെയും ചുണ്ടിണയാലതിന്‍
പിഴയടയ്ക്കുവാന്‍ മോഹിച്ചു ഞാന്‍
പിഴയടയ്ക്കുവാന്‍ മോഹിച്ചു
പൂവുപോലത്തെ കൈകളാല്‍ മന്ദം
കൈവിലങ്ങുവെച്ചു - നിനക്കു
കൈവിലങ്ങുവെച്ചു (രാഗതുന്ദില..)

താമരതണ്ടൊത്ത നിന്റെ പാണിയില്‍
തടവുപുള്ളിയായി - ഞാനിന്ന്
തടവുപുള്ളിയായി
പ്രേമശിക്ഷയില്‍ ഭൃംഗത്തെയിന്നു ഞാന്‍
പൂമൊട്ടിനുള്ളില്‍ ബന്ധിച്ചു
പൂമൊട്ടിനുള്ളില്‍ ബന്ധിച്ചു (രാഗതുന്ദില..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raagathundhila

Additional Info

അനുബന്ധവർത്തമാനം