രാത്രിമുല്ല പോലെ

രാത്രിമുല്ല പോലെ വിടര് വിടര് വിടര്
ഈ പൂക്കടമ്പിലാകെ പടര് പടര് പടര്
ഇത് കന്നിരാമഴക്കിന്നാരം
വെണ്ണിലാക്കിളി പുന്നാരം
മുതിർന്ന മുന്തിരി കവർന്ന വിരിയഴക്
നീ തളിരഴക്
(രാത്രിമുല്ല...)

ഇലകൊഴിയും നാണമായ് വന്നു നീ
ഇതളിതളിൽ തേൻകണം തന്നൂ നീ
പനിനീർ കാറ്റു നെയ്യുന്നുവോ
പുതിയൊരു തൂവാല
പകരം പൊൻമണിത്താരകം
വില പറയുന്നീല
മനസ്സമ്മതം വിളിച്ചോതുവാൻ
നിനക്കാവുമെങ്കിൽ
മണിത്തിങ്കളേ വിളക്കാവുമോ
തനിച്ചാണു നമ്മൾ
(രാത്രിമുല്ല...)

വിരലൊഴുകും വീണകൾ പാടുന്നു
അരുവികളോ സാഗരം തേടുന്നു
പവിഴം പൂത്ത പാടങ്ങളിൽ 
പകലിനു പൂമഞ്ചം
പതയും മുന്തിരിച്ചാറുമായ് 
പകരുക രോമാഞ്ചം
വിളിക്കാതെയും വിരുന്നുണ്ണുവാൻ
നിനക്കെന്റെ താലം
ഉണർത്താൻ വരും കിളിക്കൊഞ്ചലിൻ 
കളിത്തട്ട് കാലം
(രാത്രിമുല്ല...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rathri mulla pole

Additional Info

Year: 
2000

അനുബന്ധവർത്തമാനം