രാധികേ നിൻ രാസനടനം
Music:
Lyricist:
Singer:
Raaga:
Film/album:
രാധികേ നിൻ രാസനടനം കാണാനെത്ര കൊതിച്ചു ഞാൻ
രാഗിണീ നിൻ യമുനാ പുളിനം
ആ..ആ.ആ.ആ
രാഗിണീ നിൻ യമുനാ പുളിനം പൂകാനെത്ര നടന്നു ഞാൻ
(രാധികേ നിൻ....)
മണിവേണു നാദമായ് നിൻപദതാരിൻ താളമാകാൻ
ആ...ആ.ആ.ആ
മണിവേണു നാദമായ് നിൻ പദതാരിൻ താളമാകാൻ
ഒരു നൃത്ത മേള തീർക്കാൻ ഇനിയൊന്നു നീ ഒരുങ്ങൂ
ഒരു ഹംസമായ് വരൂ നീ ഇനിയെന്റെ രാവു തോറും
(രാധികേ..)
തുടരേണ്ട മൂകഭാവം അറിയൂ എൻ ആത്മദാഹം
ആ..ആ.ആ.
തുടരേണ്ട മൂകഭാവം അറിയൂ എൻ ആത്മദാഹം
ഒരു സ്വപ്നം പൂർണ്ണമാക്കാൻ ഇനി മെല്ലെ നീ തുടങ്ങൂ
രതിലോലയായ് വരൂ നീ പുളകത്തിൽ എന്നെ മൂടി
(രാധികേ ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Radhike Nin Raasanadanam