രാവൊരു പക്ഷി

രാവൊരു പക്ഷി.... നിൻ പാതിരാചിറകടിയണയുന്നു

നിൻ മുടിയിലെ ചുരുളല , എൻ കണ്ണിൽ കാളിമ പടരുന്നു...

രാവൊരു പക്ഷിയായ് എന്നിൽ നിറയുന്നു ...

രാവൊരു പക്ഷി... രാവൊരു പക്ഷി...

വിണ്ണിൽ ഞാനൊരു താരമായ്

നിന്നെത്തേടിയിന്നു ഞാനെൻ ഉൾച്ചിറകു വിടർത്തുന്നു...

വിണ്ണിൽ ഞാനൊരു താരമായ്

നിന്നെത്തേടിയിന്നു ഞാനെൻ ഉൾച്ചിറകു വിടർത്തുന്നു...

നിഴൽനിലാവിൽ പടരുമ്പോൾ

ഇരുളിൽ വെന്തുമടങ്ങുന്നു.. നിൻ

നിഴൽനിലാവിൽ പടരുമ്പോൾ

ഇരുളിൽ വെന്തുമടങ്ങുന്നു.. 

ഞാനിരുളിൽ വെന്തു മടങ്ങുന്നു...

രാവൊരു പക്ഷി.... നിൻ പാതിരാചിറകടിയണയുന്നു

നിൻ മുടിയിലെ ചുരുളല , എൻ കണ്ണിൽ കാളിമ പടരുന്നു...

രാവൊരു പക്ഷിയായ് എന്നിൽ നിറയുന്നു ...

എന്റെ മുന്നിൽ താളമായ് നൃത്തമാടി പാട്ടുപാടും

നിശാസുന്ദരസുരഭികളെ..

എന്റെ മുന്നിൽ താളമായ് നൃത്തമാടി പാട്ടുപാടും

നിശാസുന്ദരസുരഭികളെ..

വഴിമറഞ്ഞെൻ ജീവിതത്തിൽ

മധുരമായ് നീ നിൽക്കുമോ ?

വഴിമറഞ്ഞെൻ ജീവിതത്തിൽ

മധുരമായ് നീ നിൽക്കുമോ ?

മധുരമായ് വന്നു നിൽക്കുമോ ?

രാവൊരു പക്ഷി.... നിൻ പാതിരാചിറകടിയണയുന്നു

നിൻ മുടിയിലെ ചുരുളല , എൻ കണ്ണിൽ കാളിമ പടരുന്നു...

രാവൊരു പക്ഷിയായ് എന്നിൽ നിറയുന്നു ...

രാവൊരു പക്ഷി... രാവൊരു പക്ഷി...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Raavoru Pakshi