രാജകുമാരീ
Music:
Lyricist:
Singer:
Film/album:
രാജകുമാരീ പ്രേമകുമാരീ
ഞാൻ കാണും സ്വപ്നത്തിൻ ദേവകുമാരീ
ചൊരിയൂ നീ എന്നിൽ ഉന്മാദ മാരീ (രാജകുമാരീ..)
നിനക്കു വേണ്ടി കരുതും മലരിൽ
തുടിച്ചു നിൽക്കും എൻ ഹൃദയം
നിനക്കു കേൾക്കാൻ പാടും പാട്ടിൽ
ഒരുക്കി വയ്ക്കും ഒരു മധുരം
രാഗിണീ നിൻ ഭംഗിയിൽ
അലിയുന്നു ഞാൻ തളരുന്നു ഞാൻ
തളർന്നു മറന്നു മയങ്ങും മനസ്സിൽ
നിറയുന്നു തേൻ തുള്ളികൾ (രാജകുമാരി...)
എനിക്കു നേരെ മദനശരങ്ങൽ
തൊടുത്തുവല്ലോ നിൻ മിഴികൾ
അടുത്തു വന്നു പ്രണയസ്വരങ്ങൾ
ഒരുക്കിയല്ലോ നിൻ ചൊടികൾ
കാമിനീ നിൻ വീഥിയിൽ
അണയുന്നു ഞാൻ അലിയുന്നു ഞാൻ
അലിഞ്ഞു മറന്നു മയങ്ങും മനസ്സിൽ
നിറയുന്നു തേൻ തുള്ളികൾ (രാജകുമാരി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Raajakumaaree
Additional Info
ഗാനശാഖ: