പുതിയ സൂര്യനുദിച്ചു

പുതിയ സൂര്യനുദിച്ചു ഉദിച്ചൂ
ആശാകിരണങ്ങൾ പരന്നു
തങ്കരഥത്തിൽ പുതിയൊരു പുലരിയുണർന്നു (2)
ഉല്ലാസരഥത്തിൽ അലിഞ്ഞു പാടാം
നമ്മളൊന്നാണേ പാടാം നമ്മളൊന്നാണേ
നമ്മളൊന്നാണേ പാടാം നമ്മളൊന്നാണേ

ഹിന്ദുവില്ലിവിടെ ഇവിടെ ഇവിടെ
മുസൽമാനിവിടെ ഇവിടെ ഇവിടെ (2)
കൃസ്ത്യാനിയില്ലിവിടെ..
നമ്മളൊന്നാണേ ഒന്നാണേ ഒന്നാണേ
നമ്മളൊന്നാണേ ഒന്നാണേ ഒന്നാണേ
ഒരു ഭാഷ നമുക്ക് ഒരു ദേശം
ഒരു ഭാവം നമുക്ക് ഒരു മോഹം
തങ്കരഥത്തിൽ പുതിയൊരു പുലരിയുണർന്നു
തങ്കരഥത്തിൽ പുതിയൊരു പുലരിയുണർന്നു
നമ്മളൊന്നാണേ ഒന്നാണേ ഒന്നാണേ
നമ്മളൊന്നാണേ ഭാരതമക്കൾ ഒന്നാണേ
(പുതിയ സൂര്യൻ..)

നിന്ദയില്ലിവിടെ ഇവിടെ ഇവിടെ
രോഷമില്ലിവിടെ  ഇവിടെ ഇവിടെ (2)
കലാപമില്ലിവിടെ
നമ്മളൊന്നാണേ ഒന്നാണേ ഒന്നാണേ
നമ്മളൊന്നാണേ ഒന്നാണേ ഒന്നാണേ
ഒരു ചിന്ത നമുക്ക് ഒരു രൂപം
ഒരു സ്വരം നമുക്ക് ഒരു മാതാ
തങ്കരഥത്തിൽ പുതിയൊരു പുലരിയുണർന്നു
തങ്കരഥത്തിൽ പുതിയൊരു പുലരിയുണർന്നു
നമ്മളൊന്നാണേ ഒന്നാണേ ഒന്നാണേ
നമ്മളൊന്നാണേ ഭാരതമക്കൾ ഒന്നാണേ
(പുതിയ സൂര്യൻ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Puthiya sooryanudichu