കൃഷ്ണാ കൃഷ്ണാ കാരുണ്യസിന്ധോ
കൃഷ്ണാ...കൃഷ്ണാ...
കാരുണ്യസിന്ധോ...
നിന്‍ താമരപ്പൂങ്കാലടികളില്‍
കേഴുമീ ശബ്ദം കേള്‍പ്പതില്ലേ
പണ്ടു ദുശ്ശാസനസദസ്സില്‍
പാഞ്ചാലിയെ രക്ഷിച്ച കണ്ണാ...
നിന്‍ താമരപ്പൂങ്കാലടികളില്‍
കേഴുമീ ശബ്ദം കേള്‍പ്പതില്ലേ
മത്സ്യമായ് ഹയഗ്രീവനെ നിഗ്രഹിച്ചവനേ
കൂര്‍മ്മമായ് മന്ദരമലയുയര്‍ത്തിയോനേ
വരാഹമായീ...നരസിംഹമായീ...
കൃഷ്ണാ...കൃഷ്ണാ...കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
നിന്‍ താമരപ്പൂങ്കാലടികളില്‍
കേഴുമീ ശബ്ദം കേള്‍പ്പതില്ലേ
ബാലനായ് മൂന്നുലോകവും അളന്നെടുത്തവനേ
കല്‍ക്കിയായ് വരികില്ലേ ഈ രണഭൂമിയില്‍
രാമനായ് നീ...ശ്രീരാമനായ് നീ
കൃഷ്ണാ...കൃഷ്ണാ...കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
തീപ്പൊരിപാറാന്‍ ഫണം വിടര്‍ത്താന്‍
വിഷം ചൊരിയാന്‍ നിണമുതിരാന്‍
താണ്ഡവമാടി വരൂ കൃഷ്ണാ....
പാഞ്ചജന്യം മുഴക്കൂ...മുഴക്കൂ മുഴക്കൂ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Krishna krishna
Additional Info
Year:
1982
ഗാനശാഖ: