പുണ്യമഹാ സന്നിധേ

ഇമ്പമോടേ വാണരുളൂ ... പുണ്യവാളന്റെ അമ്പു കേറിയ തിരുമേനീ
ചൊൽക ചൊൽക ചൊൽക ചൊൽക മധ്യസ്ഥം

പുണ്യമഹാ സന്നിധേ തിരുകുടുംബം തന്നിലെ
വന്നുപിറ കൊള്ളണൊണ്ട് ആൺപിറന്നോനായ്
വന്നുപിറ കൊള്ളണൊണ്ട് ആൺപിറന്നോനായ്

പുണ്യമഹാ സന്നിധേ തിരുകുടുംബം തന്നിലെ
വന്നുപിറ കൊള്ളണൊണ്ട് ആൺപിറന്നോനായ്

ദാവീദിന്റെ വംശിയെ വരമരുളിയ പുത്രനെ
മണ്ണിൽ വന്നു രക്ഷകനെ ഞങ്ങൾ കുമ്പിടുന്നേ
ദാവീദിന്റെ വംശിയെ വരമരുളിയ പുത്രനെ
മണ്ണിൽ വന്നു രക്ഷകനെ ഞങ്ങൾ കുമ്പിടുന്നേ

അങ്ങ് തിരുവെഴുപ്പിൽ ... അങ്ങ് തിരുവെഴുപ്പിൽ
അങ്ങ് തിരുവെഴുപ്പിൽ വിളിക്കപ്പെട്ടൊരു 
മറിയപ്പെൺകൊടിയേ ... മറിയപ്പെൺകൊടിയേ
വിണ്ണിലന്നു വന്നുദിച്ച താരകങ്ങളേ
കണ്ണിമ പുൽത്തൊട്ടിലാട്ടി അജഗണങ്ങളേ ... അജഗണങ്ങളേ

പുണ്യമഹാ സന്നിധേ തിരുകുടുംബം തന്നിലെ
വന്നുപിറ കൊള്ളണൊണ്ട് ആൺപിറന്നോനായ്
ദാവീദിന്റെ വംശിയെ വരമരുളിയ പുത്രനെ
മണ്ണിൽ വന്നു രക്ഷകനെ ഞങ്ങൾ കുമ്പിടുന്നേ

അങ്ങ് പശുത്തൊഴുത്തിൽ ... പശുത്തൊഴുത്തിൽ
പശുത്തൊഴുത്തിൽ വിരുന്നിനെത്തിയ ഇടയക്കുഞ്ഞുങ്ങളേ
ഹായ് ഹായ് ഇടയക്കുഞ്ഞുങ്ങളേ
കുന്തിരിക്കം കാഴ്ചവെച്ച രാജാക്കന്മാരേ
അങ്ങകലെ ചിരിപൊഴിച്ച മാലാഖമാരേ
അങ്ങകലെ ചിരിപൊഴിച്ച മാലാഖമാരേ
മാലാഖമാരേ ... മാലാഖമാരേ ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Punyamahasannidhe

Additional Info

Year: 
2023
Orchestra: 
കീബോർഡ്
റിഥം
സോളോ വയലിൻ
അകൗസ്റ്റിക് ഗിറ്റാർസ്
ഇലക്ട്രിക് ഗിറ്റാർ
ഫ്ലൂട്ട്

അനുബന്ധവർത്തമാനം