മുത്തുക്കുടമാനം പന്തലൊരുക്കീലേ
മുത്തുക്കുടമാനം പന്തലൊരുക്കീലേ
മോഹപ്പെരുന്നാളായ്
ആരും കാണാതിന്നെന്റെ നെഞ്ചില്
അത്തിപ്പഴംപോലേ ഇത്തിരിതേൻമധുരം
തത്തിക്കളിയ്ക്കണുണ്ടേ
ആരും കാണാതിന്നെന്റെ ചുണ്ടില്
മഴനീർ ചാറിയ വഴിയോരം
നിറവാർന്നോമ്മകൾ മറനീക്കി
ഇല്ലിപ്പടിയ്ക്കരികിൽ മിണ്ടിയിരുന്നകാലം
മെല്ലെയടുത്തുവന്നൂ
മുത്തുക്കുടമാനം പൊട്ടി വിരിഞ്ഞില്ലേ
മോഹപ്പെരുന്നാളായ്
ആരും കാണാതിന്നെന്റെ നെഞ്ചില്
മൂവന്തി ചേലഞ്ചും മുറ്റത്തെ ചെറുപൂവാടിയിൽ
ഇരുനിലാശലഭമായ് മാറുന്നു നാം
താരമ്പത്താരൊത്ത കണ്ണോരം കനവാഴങ്ങളിൽ
കനകമീൻ ചിറകുമായ് നീന്തുന്നു ഞാൻ
നിഴലാർന്നൊരെൻ ഇടനാഴിയിൽ
ഒരുനാളും മായാത്ത തിരിയായി നീ
മാണിക്യക്കല്ലിന്റെ മൂക്കുത്തി ചൂടുന്നൊരു
പൂവാലി പ്രാവിന്റെ കണ്ണിൽ കനവെഴുതീടും
കാറ്റിന്റെ പൊൻപീലിത്തുമ്പത്തൊരു വിരുതായി-
ട്ടാവോളം മിന്നീടും വാർമിന്നൽ ചേലഞ്ചി ,
കുന്നിക്കുടം പോലെ ,മഞ്ഞിൻ തുടം പെയ്തു നിൻ സ്നേഹം
ഞാനെത്തും നേരത്ത് വാതിക്കൽ നറുമിഴിയോടെ നീ
പുലരിതൻ ഇളവെയിൽ ചിരിയേകുമേ
കാണുമ്പം, കണ്ടൊന്ന് മിണ്ടുമ്പം സ്വയമറിയാതെയെൻ
ഇലകളിൽ ഹിമകണം തൂകുന്നു നീ
മണമാർന്നൊരെൻ കടലാസിലായ്
മനമാദ്യമെഴുതിയ വരിയാണു നീ
മാണിക്യക്കല്ലിന്റെ മൂക്കുത്തി ചൂടുന്നൊരു
പൂവാലി പ്രാവിന്റെ കണ്ണിൽ കനവെഴുതീടും
കാറ്റിന്റെ പൊൻപീലിത്തുമ്പത്തൊരു വിരുതായി-
ട്ടാവോളം മിന്നീടും വാർമിന്നൽ ചേലഞ്ചി
കുന്നിക്കുടം പോലെ മഞ്ഞിൻ തുടം പെയ്തു നിൻ സ്നേഹം
മുത്തുക്കുടമാനം പന്തലൊരുക്കീലേ
മോഹപ്പെരുന്നാളായ്
ആരും കാണാതിന്നെന്റെ നെഞ്ചില്
അത്തിപ്പഴംപോലേ ഇത്തിരിതേൻമധുരം
തത്തിക്കളിയ്ക്കണുണ്ടേ
ആരും കാണാതിന്നെന്റെ ചുണ്ടില്
മഴനീർ ചാറിയ വഴിയോരം
നിറവാർന്നോമ്മകൾ മറനീക്കി
ഇല്ലിപ്പടിയ്ക്കരികിൽ മിണ്ടിയിരുന്നകാലം
മെല്ലെയടുത്തുവന്നൂ