പുഞ്ചിരിയോ പഞ്ചമിയോ പാലലയോ
ആ ... ആ... ആ ...
പുഞ്ചിരിയോ പഞ്ചമിയോ പാലലയോ
പുഞ്ചിരിയോ പഞ്ചമിയോ പാലലയോ നിന്‍
പൂങ്കവിളോ കുങ്കുമമോ പൂങ്കുലയോ
പുഞ്ചിരിയോ പഞ്ചമിയോ പാലലയോ നിന്‍
പൂങ്കവിളോ കുങ്കുമമോ പൂങ്കുലയോ
കല്യാണമണ്ഡപത്തില്‍ നമ്മളൊന്നിക്കും അന്ന്
കണ്ടഭാവം നടിക്കാതെ നീയിരിക്കും
കല്യാണമണ്ഡപത്തില്‍ നമ്മളൊന്നിക്കും അന്ന്
കണ്ടഭാവം നടിക്കാതെ നീയിരിക്കും
നാണത്താലന്നു നിൻ മുഖം തുടുക്കും - നിൻ
നയന നളിനമാല നീ എനിക്കു ചാര്‍ത്തും
തങ്കം എനിക്കു ചാര്‍ത്തും
പുഞ്ചിരിയോ പഞ്ചമിയോ പാലലയോ നിന്‍
പൂങ്കവിളോ കുങ്കുമമോ പൂങ്കുലയോ
പാലലയോ പൂങ്കുലയോ.
അന്നാദ്യമായ് നമ്മള്‍ മണിയറ പൂകും എന്റെ
ആശകള്‍ക്കു നിന്‍ ഹൃദയം താളമേകും
അന്നാദ്യമായ് നമ്മള്‍ മണിയറ പൂകും എന്റെ
ആശകള്‍ക്കു നിന്‍ ഹൃദയം താളമേകും
മലരമ്പന്‍ താമരയാല്‍ ശരം തൊടുക്കും പിന്നെ
മരതകമണിദീപങ്ങള്‍ നമ്മളണയ്ക്കും
പിന്നെ നമ്മളണയ്ക്കും
പുഞ്ചിരിയോ പഞ്ചമിയോ പാലലയോ നിന്‍
പൂങ്കവിളോ കുങ്കുമമോ പൂങ്കുലയോ