പുല്ലാനിക്കാട്ടിലെ

പുല്ലാനിക്കാട്ടിലെ പൂത്തുമ്പിപ്പെണ്ണിന്
കല്യാണം പുടമുറിക്കല്യാണം 
കല്യാണം പുടമുറിക്കല്യാണം
തപ്പ് കൊട്ടി തിമില കൊട്ടി
തകിലു കൊട്ടി ചെണ്ട കൊട്ടി
കല്യാണം പുടമുറിക്കല്യാണം 
കല്യാണം പുടമുറിക്കല്യാണം
പുല്ലാനിക്കാട്ടിലെ പൂത്തുമ്പിപ്പെണ്ണിന്
കല്യാണം പുടമുറിക്കല്യാണം 
കല്യാണം പുടമുറിക്കല്യാണം

ചന്ദ്രഗിരിക്കാട്ടിലൊരു തങ്കത്തേര്
ചന്ദ്രമുഖി ആനയിക്കും വര്‍ണ്ണത്തേര്
സാഗരങ്ങള്‍ താണ്ടി വന്ന ചിത്രത്തേര്
ആരൂഢം പീലി നീര്‍ത്തും ദുര്‍ഗ്ഗത്തേര്
നെറ്റിയില്‍ തൊട്ടൊരു കുങ്കുമപ്പൊട്ട്
വനമാല ചാര്‍ത്തി നിന്നെ സ്വീകരിക്കും
പുല്ലാനിക്കാട്ടിലെ പൂത്തുമ്പിപ്പെണ്ണിന്
കല്യാണം പുടമുറിക്കല്യാണം 
കല്യാണം പുടമുറിക്കല്യാണം

നാദസ്വരം വായിച്ചു ഗജനുമന്നേരം
കൈകൊട്ടി ചാടിപ്പാടി കപിയുമന്നേരം
പൂമരങ്ങള്‍ വീശി നിന്നു ചാമരങ്ങള്‍
പാദുകങ്ങള്‍ മാറ്റി വെച്ചു വന്നടുക്കുമ്പോള്‍
പക്കമേളം കൊട്ടിയാടി മാനുമന്നേരം
കുരവയിട്ടു കുരവയിട്ടു മയിലുമന്നേരം

പുല്ലാനിക്കാട്ടിലെ പൂത്തുമ്പിപ്പെണ്ണിന്
കല്യാണം പുടമുറിക്കല്യാണം 
കല്യാണം പുടമുറിക്കല്യാണം
തപ്പ് കൊട്ടി തിമില കൊട്ടി
തകിലു കൊട്ടി ചെണ്ട കൊട്ടി
കല്യാണം പുടമുറിക്കല്യാണം 
കല്യാണം പുടമുറിക്കല്യാണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pullanikkattile

Additional Info

Year: 
1994

അനുബന്ധവർത്തമാനം