അഞ്ചുനിലപ്പന്തലിട്ട - M
അഞ്ചുനിലപ്പന്തലിട്ട പൂമാനത്തില്‍
കൊഞ്ചിയാടി തേന്‍ മൊഴിഞ്ഞു നീ
ആടിയാടിവാ നീ ആടിയാടിവാ
പാടിയാടിവാ നീ പാടിയാടിവാ
അഞ്ചുനിലപ്പന്തലിട്ട പൂമാനത്തില്‍
കൊഞ്ചിയാടി തേന്‍ മൊഴിഞ്ഞു നീ
ആറ്റുനോറ്റു കാത്തിരുന്നതും
നിന്നെ ഞാന്‍
ആനയിച്ചു സ്വീകരിച്ചതും
വിരുന്നൊരുക്കി കാത്തിരുന്നു കാമദേവൻ ഞാൻ
വിപ്രലംഭസുന്ദരി നീ ഓടി വന്നതും
ചൊരിഞ്ഞു നീയൊരായിരം തേന്‍തുള്ളികള്‍
നുകര്‍ന്നു ഞാൻ ആദ്യമായ്
നിന്റെ ചുണ്ടുകള്‍
അഞ്ചുനിലപ്പന്തലിട്ട പൂമാനത്തില്‍
കൊഞ്ചിയാടി തേന്‍ മൊഴിഞ്ഞു നീ
കന്മദപ്പൂ ചൂടി നിന്നതും -കാതരേ
മെല്ലെ നീയടുത്തു വന്നതും
മുല്ലവള്ളിപോല്‍ പടര്‍ന്നു നിന്റെ മേനിയില്‍
പണ്ടുകേട്ട പാട്ടിനീണമൊന്നു മീട്ടി ഞാന്‍
ഉണര്‍ന്നു പാടി ആയിരം വര്‍ഷമേഘങ്ങള്‍
കവര്‍ന്നു ഞാനാദ്യമായ് നിന്റെ യൗവ്വനം
അഞ്ചുനിലപ്പന്തലിട്ട പൂമാനത്തില്‍
കൊഞ്ചിയാടി തേന്‍ മൊഴിഞ്ഞു നീ
പാടിയാടിവാ നീ ആടിയാടിവാ
പാടിയാടിവാ നീ പാടിയാടിവാ
അഞ്ചുനിലപ്പന്തലിട്ട പൂമാനത്തില്‍
കൊഞ്ചിയാടി തേന്‍ മൊഴിഞ്ഞു നീ