പ്രിയപ്പെട്ട ഡിസംബർ
പ്രിയപ്പെട്ട ഡിസംബര്‍ മറന്നു
പോയൊരു പാട്ടിന്റെ മഴനൂല്‍പോലെ
മറ്റൊരു ജന്മത്തിന്റെ നക്ഷത്രപ്പൊട്ടുപോലെ
ഒരു മെഴുതിരിയായ് ഞാനുരുകുന്നതു
നിനക്കു വേണ്ടി മാത്രം.
പിന്നെയുമേതോ രാക്കിളി പാടി
പ്രണയത്തിന്‍ ഗസല്‍ രാഗം
പിന്നെയുമേതോ രാക്കിളി പാടി
പ്രണയത്തിന്‍ ഗസല്‍ രാഗം ഏതോ
പ്രണയത്തിന്‍ ഗസല്‍ രാഗം
ഓരമ്മകളാല്‍ ഒഴുകുമൊരീറന്‍
മിഴിയിലെ മഴമുകില്‍പോലെ
(പിന്നെയുമേതോ)
ആ...ആ.....
ആകലെ നിന്നും ഒരു സാന്ധ്യ മേഘം
കടലിനെ നോക്കി പാടുമ്പോള്‍
പറയാതെ നീ നിന്‍ പ്രണയം മുഴുവനും
പനിനീര്‍ കാറ്റായ് പകരുകയോ
(പിന്നെയുമേതോ)
മറന്നുവെന്നോ നീ മറന്നുവെന്നോ
മറന്നുവെന്നോ മുകില്‍ പീലി നീര്‍ത്തും
മനസ്സിലെ മായാതീരം നീ
അറിയാതെ ഞാനെന്‍ ഹൃദയം മുഴുവനും
അഴകേ നിനക്കായ് നല്‍കുമ്പോള്‍
(പിന്നെയുമേതോ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Priyappetta december
Additional Info
ഗാനശാഖ: