ആരാരുമറിയാതെ അവളുടെ നെറുകയിൽ

ആരാരുമറിയാതെ അവളുടെ നെറുകയില്‍
ആയിരം കൈവിരലാലെ
അകലെ നിന്നിന്നലെ തഴുകിയിരുന്നുവോ
അഴകാര്‍ന്ന സൂര്യവാല്‍സല്യം
അറിയാത്ത സ്നേഹവാല്‍സല്യം
(ആരാരുമറിയാതെ)

മഴയുടെ താരാട്ടില്‍ മനസ്സു തുറക്കുന്ന
കനവിന്റെ കടലിനെ പോലെ
ഇനിയുമുറങ്ങാതെ കാത്തുനില്‍പ്പാണു നീ
ഇത്തിരി ഈറന്‍ നിലാവിനായി
ഇളനീര്‍ തുള്ളി നിലാവിനായി
(ആരാരുമറിയാതെ)

തുഴയുടെ തുമ്പാലെ കടവിലടുക്കുന്ന
കാറ്റുപായ്‌ വഞ്ചിയെ പോലെ
ഒരു തിരി തുമ്പുമായ്‌ ദൂരത്തു മിന്നുമീ
ചെറു ശരറാന്തല്‍ എന്നപോലെ
വെറുതെ മൂകമായ്‌ എരിയുന്നു നീ
(ആരാരുമറിയാതെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Arorumariyathe avalude

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം