പ്രിയമുള്ള ചേട്ടൻ അറിയുവാൻ

പ്രിയമുള്ള ചേട്ടൻ അറിയുവാൻ

പ്രിയയെഴുതും പരിദേവനം

പ്രിയയെഴുതും പരിദേവനം(പ്രിയമുള്ള..)

 

 

കരിമീനിണകളെന്നവിടുന്നു ചൊല്ലും

കണ്ണുകൾ മറന്നു പോയ്‌ മയക്കം

ഉരുകാത്ത വെണ്ണയെന്നവ്വിടുന്നു കളിയാക്കും

നിറമാറിലറിയാത്തിരിളക്കം (പ്രിയമുള്ള...)

 

അവിടുന്നു ചുംബിക്കാനരികിലില്ലെങ്കിൽ

അധരത്തിനെന്തിനീ രാഗം

വിരൽ നഖം തെളിയാത്ത പടം വരയ്ക്കില്ലെങ്കിൽ

കവിളിണക്കെന്തിനീ തിളക്കം (പ്രിയമുള്ള..)

 

ആ മലർമുഖത്തിങ്കൾ മുകർന്നു മറയ്ക്കാൻ

കാർമുകിലാകുമെൻ കൂന്തൽ

നീലിഭൃംഗാദി തേച്ചു മിനുക്കുന്നതെന്തിനെൻ

ഭാവന നിഴലെണ്ണി കൊഴിഞ്ഞു (പ്രിയമുള്ള..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Priyamulla chettan ariyuvaan

Additional Info

അനുബന്ധവർത്തമാനം