മനസ്സൊരു താമരപ്പൊയ്ക
ആ.......
മനസ്സൊരു താമരപ്പൊയ്ക -എന്റെ
മനസ്സൊരു താമരപ്പൊയ്ക ആ..... (2)
മൊട്ടിട്ടുണരും മോഹങ്ങൾ നിൻ കരം
തൊട്ടു വിളിച്ചാൽ പൊട്ടി വിടരും (2) (മനസ്സൊരു..)
ലല്ലാലലലലല്ലാ....ലല്ലാലലലലല്ലാ
ലല്ലാലലലലല്ലാ....ലല്ലാലലലലല്ലാ
നീ ചിരിച്ചാലതിൻ പൊന്നൊളിയിൽ
നിലമറന്നിളകുന്നു ജലതരംഗം
അനുഭൂതിയെന്നു വിളിക്കാം- അതിനെ
അനുഭൂതിയെന്നു വിളിക്കാം
നീയെന്റെ സൂര്യനല്ലേ - നിന്റെ
സ്നേഹമെന്നുഷസ്സല്ലേ (മനസ്സൊരു..)
ലല്ലാലലലലല്ലാ....ലല്ലാലലലലല്ലാ
ലല്ലാലലലലല്ലാ....ലല്ലാലലലലല്ലാ
നീ പിരിഞ്ഞാലതിൻ വേദനയിൽ
മിഴിയടച്ചുറങ്ങുന്നു കല്പനകൾ
വിരഹത്തിന്നിരവിതു പോയാൽ വീണ്ടും
വിരിയും പ്രഭാതമെന്നോർക്കൂ
നീയെന്റെ സൂര്യനല്ലേ നിന്റെ
സ്നേഹമെന്നുഷസ്സല്ലേ (മനസ്സൊരു..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
manassoru thamarapoika
Additional Info
ഗാനശാഖ: