പ്രേമരാഗം പാടിവന്നൊരു
പ്രേമരാഗം പാടിവന്നൊരു
പൊൻകിനാവിൻ ശാരികേ
പ്രേമരാഗം പാടിവന്നൊരു
പൊൻ കിനാവിൻ ശാരികേ
പാതിരാവിൻ കുളിരിൽ നിന്റെ
തൂവലിന്നു നനഞ്ഞുവോ
പ്രേമരാഗം പാടിവന്നൊരു
പൊൻകിനാവിൻ ശാരികേ
സിരകളിൽ നിറയുമീ കുളിരിലെ
മധുമയതാളം
ശിലകളിൽ രതിലയ ലഹരിയിൽ
അലിയുമീഭാവം (സിരകളിൽ.. )
പകരുമീ രജനിയിൽ
മൃദുലവികാരം പൂവിടും
പ്രേമരാഗം പാടിവന്നൊരു
പൊൻകിനാവിൻ ശാരികേ
പുതുമഴ ചൊരിയുമീ പുളകങ്ങൾ
നുകരുന്നു ഭൂമി
കരളിലൊരൊളിമിന്നൽക്കൊടി പോലെ
വിടരുന്നെൻ മോഹം (പുതുമഴ.. )
ഇനിയുമീ രജനിയിൽ
മധുരിമയാകാൻ നീ വരൂ
പ്രേമരാഗം പാടിവന്നൊരു
പൊൻ കിനാവിൻ ശാരികേ
പാതിരാവിൻ കുളിരിൽ നിന്റെ
തൂവലിന്നു നനഞ്ഞുവോ
പ്രേമരാഗം പാടിവന്നൊരു
പൊൻകിനാവിൻ ശാരികേ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Prema ragam paadivannoru