പ്രകാശനാളം ചുണ്ടിൽ മാത്രം
Music:
Lyricist:
Singer:
Raaga:
Film/album:
പ്രകാശനാളം ചുണ്ടിൽ മാത്രം (2)
മനസ്സിലാകെ മഹാന്ധകാരം
എല്ലാം അഭിനയം പാതിരാവിൽ
പൊലിഞ്ഞു പോയീ വസന്തതാരം (എല്ലാം...)
പ്രകാശനാളം ചുണ്ടിൽ മാത്രം
മനസ്സിലാകെ മഹാന്ധകാരം
അരങ്ങിൽ മാത്രം ഈ സംഗീതം
അണിയറയ്ക്കുള്ളിൽ വിലാപനാദം (2)
വിരൂപരൂപം വിഷാദവദനം
അഴിഞ്ഞ ചമയം ഇരുണ്ട വദനം
പ്രകാശനാളം ചുണ്ടിൽ മാത്രം
മനസ്സിലാകെ മഹാന്ധകാരം
കടമായ് വാങ്ങിയ തൂമന്ദഹാസം
അണിഞ്ഞു വീഥിയിലണഞ്ഞ നേരം (2)
അണകളെല്ലാം തകർന്നുവീണൂ... ആ....
അണകളെല്ലാം തകർന്നു വീണൂ
ആത്മാവിലൊഴുകീ കണ്ണീരിൻധാരാ
പ്രകാശനാളം ചുണ്ടിൽ മാത്രം
മനസ്സിലാകെ മഹാന്ധകാരം
എല്ലാം അഭിനയം പാതിരാവിൽ
പൊലിഞ്ഞു പോയീ വസന്തതാരം
പ്രകാശനാളം ചുണ്ടിൽ മാത്രം
മനസ്സിലാകെ മഹാന്ധകാരം
പ്രകാശനാളം...പ്രകാശനാളം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Prakaashanaalam
Additional Info
ഗാനശാഖ: