പുത്തിലഞ്ഞിചില്ലകളിൽ
പുത്തിലഞ്ഞി ചില്ലകളിൽ പൂക്കാലം കോർത്തിട്ട
മുത്തായ മുത്തെല്ലാം എങ്ങുപോയി
മുത്തുമണിക്കൊലുസിട്ടെൻ ആ.....
മുത്തുമണിക്കൊലുസിട്ടെൻ മുറ്റത്തു പിച്ച വെച്ച
കൊച്ചു കൊച്ചു സ്വപ്നങ്ങൾ എങ്ങു പോയി (പുത്തിലഞ്ഞി ...)
കതിർമണികൾ തേടി വന്ന കുറുമൊഴികളെങ്ങുപോയി
കളിയാടാൻ കൂടെ വന്ന കളമൊഴികളെങ്ങു പോയീ
എന്നുണ്ണിക്കിനാക്കളേ എൻ തുമ്പിക്കിടാങ്ങളെ
കണ്ടുവോ നിങ്ങൾ കണ്ടുവൊ (പുത്തിലഞ്ഞി ...)
കളമെഴുതിപ്പാടി നിന്ന കന്നിനിലാവെങ്ങു പോയീ
കണി കാണാൻ തുയിലുണർത്തിയ കളിവീണകളെങ്ങു പോയി
എന്നുണ്ണിക്കിനാക്കളേ എൻ തുമ്പിക്കിടാങ്ങളെ
കണ്ടുവോ നിങ്ങൾ കണ്ടുവൊ (പുത്തിലഞ്ഞി ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poothilanjichillakalil
Additional Info
ഗാനശാഖ: